പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍
REG. NO. K 277/10

       മീനച്ചില്‍ താലൂക്കിന്‍ തലപ്പലം ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ റസിഡന്റ്സ് അസ്സോസിയേഷനായി പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ 2010 നവംമ്പര്‍ 3- ന് റജിസ്റ്റര്‍ ചെയ്തു. അക്കാലയളവില്‍ ഈരാററുപേട്ട സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ സജി ചെറിയാനില്‍ നിന്നുമാണ് റസിഡന്റ്സ് അസ്സോസിയേഷനേക്കുറിച്ച് അറിയുന്നത്. അദ്ദേഹത്തിന്റെ താല്പര്യ പ്രകാരം കുഴിവേലില്‍ ബില്‍ഡിംഗ്സില്‍ 4/9/2010- ല്‍ സമീപ വാസികളായ പത്തു പേരുടെ ഒരു യോഗം ചേര്‍ന്നു. ഈരാററുപേട്ട സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ സജി ചെറിയാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു . സാമൂഹ്യ സുരക്ഷയും സാമൂഹ്യ നീതിയും ഉറപ്പു വരുത്താന്‍ പോലീസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പനയ്ക്കപ്പാലം കേന്ദ്രീകരിച്ച് റസിഡന്റ്സ് അസ്സോസിയേഷന്‍ രൂപീകരിക്കുന്നതിനും അതിനാവശ്യമായ ബൈലോ തയ്യാറാക്കുന്നതിനും ശ്രീ ജോണി തോപ്പിലിനെ യോഗം ചുമതലപ്പെടുത്തി. പാലായിലും മറ്റ് സമീപ പ്രദേശങ്ങളിലും അന്നു പ്രര്‍ത്തിച്ചു കൊണ്ടിരുന്ന ഏതാനും റെസിഡന്റ്സ് അസ്സോസിയേഷനുകളുടെ ഭാരവാഹികളെ ശ്രീ ജോണി തോപ്പില്‍ നേരില്‍ കണ്ട് അവയുടെ പ്രവര്‍ത്തനങ്ങളും അവര്‍ നേരിട്ട പ്രശ്നങ്ങളും കൈവരിച്ച നേട്ടങ്ങളും ചോദിച്ച് മനസിലാക്കി. അവയുടെയെല്ലാം ബൈലോകളും പഠന വിധേയമാക്കി . ഇതിലൂടെ വ്യക്തമായ പ്രവര്‍ത്തനമണ്ഡലങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അടങ്ങിയ നിയമാവലി രൂപീകരിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് 27/9/2010 -ല്‍ ശ്രീ ജോണി തോപ്പിലിന്റെ വസതിയില്‍ അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ 12 പേരടങ്ങിയ യോഗം ചേര്‍ന്നു . ശ്രീ ജോണി തോപ്പില്‍ അവതരിപ്പിച്ച ബൈലോ ഐക്യകണ്ഠേന അംഗീകരിക്കുകയും സംഘം രജിസ്റ്റര്‍ ചെയ്യുന്നതിന് അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. 12പേരില്‍ നിന്ന് ഭാരവാഹികളെയും തെരഞ്ഞെടുത്തു.
സ്ഥാപക കമ്മിറ്റിയംഗങ്ങള്‍.
  1. ശ്രീ സുരേഷ് ബാബു കെ. എന്‍. (പ്രസിഡന്റ്)
  2. ശ്രീ ജോണി ജോസഫ് (സെക്രട്ടറി)
  3. ഡോ. വി. . ജോസ് (വൈസ് പ്രസിഡന്റ്)
  4. ശ്രീമതി ബിന്ദു പുരുഷോത്തമന്‍ (വൈസ് പ്രസിഡന്റ്)
  5. ശ്രീ പി.. രാഘവന്‍ (ട്രഷറര്‍)
  6. ശ്രീ റ്റി. കെ. വിജയന്‍ (ജോ. സെക്രട്ടറി)
  7. ശ്രീ ജോസാന്റണി മൂലേച്ചാലില്‍ (കമ്മിറ്റിയംഗം)
    മറ്റ് സ്ഥാപകാംഗങ്ങള്‍
  8. ശ്രീ പി.ജി. ഹരിദാസ്
  9. ശ്രീ സി.കെ. സുരേന്ദ്രന്‍
  10. ശ്രീ ജെയിംസ് ചാക്കോ
  11. ശ്രീമതി ബ്രിജിത് വര്‍ക്കി
  12. ശ്രീ സുനില്‍ തോമസ്.
സംഘടനയുടെ ഔപചാരിക ഉല്‍ഘാടനം 2010 ഡിസംബര്‍ 26- ന് ശ്രീ പി.സി. ജോര്‍ജ് എം. എല്‍. . നിര്‍വഹിച്ചു

Comments

Popular posts from this blog