പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം അംഗസംഖ്യ വര്‍ദ്ധിക്കുകയും അംഗങ്ങളുടെ എണ്ണത്തിന് ആനുപാധികമായി കൂടുതല്‍ അംഗങ്ങളെ ഭരണ സമിതിയിലേയ്ക്ക് നോമിനേററ് ചെയ്യുകയും ചെയ്തു. 2010 ഡിസംബര്‍ 26- ന് സംഘടയുടെ ഉദ്ഘാടനം നടക്കുമ്പോള്‍ അംഗസംഖ്യ 70 ആയി വര്‍ദ്ധിച്ചിരുന്നു.


സംഘടനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബൈലോയിലെ പ്രധാന വ്യവസ്ഥകള്‍
1) ജനുവരി 1മുതല്‍ ഡിസംബര്‍ 31 വരെയായിരിക്കും തെരഞ്ഞെടുക്കപ്പട്ട ഒരു ഭരണസമിതിയുടെ പ്രവര്‍ത്തന കാലാവധി.
2) ഡിസംബര്‍ 31 ന് മുമ്പ് അടുത്ത പ്രവര്‍ത്തന വര്‍ഷത്തേയ്ക്കള്ള ഭരണസമിതിയെ തെരഞ്ഞടുത്ത് ഭരണം യഥാസമയം കൈമാറേണ്ടതാണ്.
3) പ്രസിഡന്റ് , സെക്രട്ടറി , വൈസ് പ്രസിഡന്റ് , ട്രഷറര്‍ , ജോ. സെക്രട്ടറി എന്നിവര്‍ക്ക് നടപ്പുവര്‍ഷം തുടങ്ങിവച്ച പ്രോജക്റ്റ് പൂര്‍ത്തീകരിക്കാനു ണ്ടെങ്കില്‍ മാത്രം തുടര്‍ വര്‍ഷങ്ങളില്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പരമാവധി 3 വര്‍ഷം വരെ തുടരാന്‍ അനുവദിക്കാം .അല്ലാത്തപക്ഷം ഭരണസമിതിയില്‍ നിന്ന് മേല്‍പറഞ്ഞ സ്ഥാനങ്ങളിലേയ്ക്ക് പുതിയ ഭാരവാഹികളെ വേണം തെരഞ്ഞെടുക്കാന്‍.
    4) സംഘടയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒരു പദവി എന്നതിനേക്കാള്‍ അംങ്ങള്‍ നല്‍കുന്ന അംഗീകാ രത്തിന്റെയും വിശ്വാസത്തിന്റയും പിന്‍ബലത്തോടെ പ്രത്യേകമായി ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ആണ്.
    5) കമ്മറ്റിയുടെ കോറം ആകെ ഭരണസമിതി അംഗങ്ങളുടെ മൂന്നില്‍ രണ്ടായിരിക്കും.

    6) നിയമാവലിയില്‍ ഏതെങ്കിലും ഭേദഗതി ചെയ്യുകയോ പുതുതായി കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നതിന് ആകെ അംഗങ്ങളുടെ മൂന്നില്‍ രണ്ടു പേരുടെ അംഗീകാരം ആവശ്യമാണ്.

    7) അംഗങ്ങളുടെ വ്യക്തിത്വത്തെ മാനിച്ച് സംഘടനയുമായി ഒത്തു പോകാന്‍ കഴിയാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി ഭരണഘടനയില്‍ പ്രത്യേകമായി വ്യവസ്ത ചെയ്തീട്ടില്ല. പകരം അവര്‍ക്ക് സ്വമേധയ പിരഞ്ഞു പോകുന്നതിനുള്ള സാഹചര്യം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്.
     First annual Family meet. Children's and youths performance. 


     Onam celebrations 2010 inaugurated by Sri. P C George MLA.

      First annual Family meet. Sri P C George MLA and Sri Joy Abraham MP are Chief guests .
     Harvesting of organic vegetables under the project Pollution Free Organic Plenitude(Malinnya Muktham Jaivasamrudham Project

Comments