Posts

Image
        പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം അംഗസംഖ്യ വര്‍ദ്ധിക്കുകയും അംഗങ്ങളുടെ എണ്ണത്തിന് ആനുപാധികമായി കൂടുതല്‍ അംഗങ്ങളെ ഭരണ സമിതിയിലേയ്ക്ക് നോമിനേററ് ചെയ്യുകയും ചെയ്തു . 2010 ഡിസംബര്‍ 26- ന് സംഘടയുടെ ഉദ്ഘാടനം നടക്കുമ്പോള്‍ അംഗസംഖ്യ 70 ആയി വര്‍ദ്ധിച്ചിരുന്നു . സംഘടനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബൈലോയിലെ പ്രധാന വ്യവസ്ഥകള്‍ 1) ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയായിരിക്കും തെരഞ്ഞെടുക്കപ്പട്ട ഒരു ഭരണസമിതിയുടെ പ്രവര്‍ത്തന കാലാവധി . 2) ഡിസംബര്‍ 31 ന് മുമ്പ് അടുത്ത പ്രവര്‍ത്തന വര്‍ഷത്തേയ്ക്കള്ള ഭരണസമിതിയെ തെരഞ്ഞടുത്ത് ഭരണം യഥാസമയം കൈമാറേണ്ടതാണ് . 3) പ്രസിഡന്റ് , സെക്രട്ടറി , വൈസ് പ്രസിഡന്റ് , ട്രഷറര്‍ , ജോ . സെക്രട്ടറി എന്നിവര്‍ക്ക് നടപ്പുവര്‍ഷം തുടങ്ങിവച്ച പ്രോജക്റ്റ് പൂര്‍ത്തീകരിക്കാനു ണ്ടെങ്കില്‍ മാത്രം തുടര്‍ വര്‍ഷങ്ങളില്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പരമാവധി 3 വര്‍ഷം വരെ തുടരാന്‍ അനുവദിക്കാം . അല്ലാത്തപക്ഷം ഭരണസമിതിയില്‍ നിന്ന് മേല്‍പറഞ്ഞ സ്ഥാനങ്ങളിലേയ്ക്ക് പു...
Image
പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ REG. NO. K 277/10        മീനച്ചില്‍ താലൂക്കിന്‍ തലപ്പലം ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ റസിഡന്റ്സ് അസ്സോസിയേഷനായി പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ 2010 നവംമ്പര്‍ 3- ന് റജിസ്റ്റര്‍ ചെയ്തു . അക്കാലയളവില്‍ ഈരാററുപേട്ട സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ സജി ചെറിയാനില്‍ നിന്നുമാണ് റസിഡന്റ്സ് അസ്സോസിയേഷനേക്കുറിച്ച് അറിയുന്നത് . അദ്ദേഹത്തിന്റെ താല്പര്യ പ്രകാരം കുഴിവേലില്‍ ബില്‍ഡിംഗ്സില്‍ 4/9/2010- ല്‍ സമീപ വാസികളായ പത്തു പേരുടെ ഒരു യോഗം ചേര്‍ന്നു . ഈരാററുപേട്ട സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ സജി ചെറിയാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു . സാമൂഹ്യ സുരക്ഷയും സാമൂഹ്യ നീതിയും ഉറപ്പു വരുത്താന്‍ പോലീസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു . അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പനയ്ക്കപ്പാലം കേന്ദ്രീകരിച്ച് റസിഡന്റ്സ് അസ്സോസിയേഷന്‍ രൂപീകരിക്കുന്നതിനും അതിനാവശ്യമായ ബൈലോ തയ്യാറാക്കുന്നതിനും ശ്രീ ജോണി തോപ്പിലി...